ഓഗസ്റ്റ് 15-ലെ ദൈനംദിന ധ്യാനം
സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ...... എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ 1 Thessalonians 5:14
കര്‍ത്താവിന്റെ ജനങ്ങളില്‍ സമചിത്തത നേടിയിട്ടുള്ളവര്‍, ദുര്‍ബലരോടും ധൈര്യഹീനരോടും മാത്രമല്ല, അതിധൈര്യവും ആത്മവിശ്വാസവുമുള്ളവരുള്പ്പെടെ എല്ലാവരോടും സഹതാപവും ക്ഷമയും സഹിഷ്ണുതയും പാലിക്കണമെന്ന ആശയം ഈ വാക്യം ഉള്‍ക്കൊള്ളുന്നതായി വിചാരിക്കാം. പരി ജ്ഞാനത്തിലുള്ള വളര്‍ച്ച ക്ഷമ എന്ന സദ്ഗുണത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കു ന്നു. എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥ പിതാവിനു നമ്മോടുള്ള ക്ഷമയുടെ മഹത്ത്വം അധികമധികം ഗ്രഹിക്കുന്തോറും അതേ തത്ത്വം മറ്റുള്ളവരുടെ വിഷയത്തിലും കൈക്കൊള്ളുവാന്‍ നാം പ്രേരിതരാകുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് ആരിലെ ങ്കിലും പ്രസാദിക്കയും അവരെ വിളിക്കയും ചെയ്തു എന്ന ചിന്ത ആ വിളിയുടെ വിഷയത്തില്‍ നാം അവനോടു പൂര്‍ണ്ണമായും സഹകരിക്കുന്നതിന് ഉത്തേജകമാകണം. ഇടുക്കുവഴിയില്‍ നമ്മോടൊപ്പം ഗുരുവിന്റെ കാല്ച്ചുവടുകളില് നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നാം ആവോളം തുണയും തണലുമായിരിക്കണം. (Reprints Reference 3136:3) R3136

