ഓഗസ്റ്റ് 7-ലെ ദൈനംദിന ധ്യാനം
ഒരുത്തന് മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരുതായ്കില്‍ കിരീടം പ്രാപിക്ക യില്ല 2 Timothy 2:5
യേശു ദൈവത്തിന്റെ സമയങ്ങളെയും കാലങ്ങളെയും പ്രവര്‍ത്തനശൈലിയേയും മാനിച്ചിരുന്നു. ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കപ്പെടാനുള്ള സമയമായി എന്ന് പ്രവചനങ്ങളില്‍നിന്ന് തെളിവാകുംമുമ്പ് തന്റെ ജീവന് അപകടപ്പെടുത്തുക എന്ന സാഹസത്തിന് അവന് മുതിര്‍ന്നില്ല. മനുഷ്യര്‍ കേള്ക്കേതിന് തെരുക്കോണുകളില്‍ നിന്ന് അവന് ദീര്‍ഘമായി പ്രാര്‍ത്ഥിക്കയോ പ്രഭാഷണരൂപേണ കണ്ഠക്ഷോഭം കൂട്ടുകയോ ചെയ്തില്ല. പ്രവാചകന് ചൂിക്കാണിക്കുന്നതുപോലെ അവന് ശബ്ദം ഉയര്‍ത്തുകയോ തെരുക്കളില് ഉച്ചത്തില്‍ നിലവിളി കൂട്ടുകയോ ചെയ്തില്ല (യെശ. 42:2). അവന് ദൈവത്തിന്റെ പ്രവര്‍ത്തനശൈലി അവലംബിച്ചു. ആ പ്രവര്‍ത്തനശൈലി യുക്തിയുക്തവും ബുദ്ധിപൂര്‍വ്വവുമാണ്. അതു മനുഷ്യരുടെ ഇടയില്‍നിന്ന് വാഗ്ദത്തരാജ്യത്തിന്റെ അവകാശികളെ തെരഞ്ഞെടുക്കുന്ന തില്‍ തികച്ചും ഫലപ്രദവുമാണ്. വിരുതുപ്രാപിക്കാന് തക്കവണ്ണം ഓടുന്നവര്‍ ഗുരുവിന്റെ ഈ കാല്ച്ചുവടുകളില് നടക്കയും അവന്റെ ആത്മാവിനാല്‍ ഉത്ത രോത്തരം നിറയുകയും ചെയ്യട്ടെ. (Reprints Reference 3070:5) R3070

