ഓഗസ്റ്റ് 31-ലെ ദൈനംദിന ധ്യാനം
"ഞങ്ങള്‍ സേവിക്കുന്ന ദൈവം എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കയ്യില്‍നിന്നും വേണമെങ്കില്‍ ഞങ്ങളെ വിടുവിപ്പാന്‍ ശക്തനാണ്. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല, രാജാവു നിര്‍ത്തിയ സ്വര്ണ്ണബിം ബത്തെ നമസ്കരിക്കയുമില്ല എന്ന് അറിഞ്ഞാലും" എന്ന് ഉത്തരം പറഞ്ഞു Daniel 3:17, 18
"ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം" എന്ന് നെബൂഖദ്നേസര്ക്ക് എബ്രായ യുവാക്കള്‍ നല്കുന്ന ഉത്തരം ശ്രദ്ധേയമാണ്. അവര്‍ ദൈവത്തെ ഏറ്റു പറയുകയും ആരാധിക്കുകയും മാത്രമല്ല ചെയ്തത്, അവസരം കിട്ടുമ്പോലെ അവനെ സേവിക്കുകയും ചെയ്തു. ആ മൂന്ന് എബ്രായരെപ്പോലെ നമ്മുടെ ദൈവമായ യഹോവയെ മാത്രമേ സേവിച്ചാരാധിക്കൂ എന്നും, ഏതെങ്കിലും രൂപത്തിലുള്ള കക്ഷിത്വത്തെയോ, വശീകരിക്കപ്പെട്ടും പ്രതിഫലംമോഹിച്ചും മാമോനെയോ കീര്‍ത്തി, സുഹൃത്തുക്കള്‍, സ്വയം എന്നിവയെയോ സേവിച്ചാരാധിക്കുകയില്ലെന്നും നമുക്കു ദൃഢനിശ്ചയം ചെയ്യാം. "ആത്മാവിലും സത്യത്തിലും" തന്നെ ആരാധിക്കുന്നവരെയാണ് ദൈവം അന്വേഷിക്കുന്നത് എന്നത്രേ നമ്മുടെ കര്‍ത്താവും ശിരസ്സുമായവന് അരുളിച്ചെയ്തിരിക്കുന്നത് (Reprints Reference 2496:4) R2496

