സെപ്റ്റംബർ 1-ലെ ദൈനംദിന ധ്യാനം
കര്‍ത്താവ് അവനോട്:നീ പോക; അവന് എന്റെ നാമം ജാതികള്‍ക്കും രാജാ ക്കന്മാര്ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പാകെ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടു ത്തിരിക്കുന്നൊരു പാത്രം ആകുന്നു Acts 9:15
വിശിഷ്ടപാത്രമായി പിതാവ് തിരഞ്ഞെടുത്തവന് എന്ന നിലയിലാണ് നാം യേശുവിനോട് ഏകീഭവിക്കുന്നത്. പിതാവിന്റെ സ്വഭാവം അവനില്‍ പ്രകടമാകുന്ന തുകൊാണ് സകലവും വിട്ടു നാം അവന്റെ അനുയായികളാകുന്നത്. ദിവ്യ നിര്‍ണ്ണയവും സേവനവും സംബന്ധിച്ചു നാം ആര്‍ക്കെങ്കിലും നമ്മുടെ പിന്തുണയും സഹായവും നല്കുന്നുവെങ്കില് അതു വ്യക്തിഗതമായ ആകര്‍ഷകത്വ ത്തിന്റെയോ പക്ഷപാതത്തിന്റെയോ പേരിലല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. അതിന്റെ പിന്നിലുള്ള കര്ത്തൃനിയോഗത്തെ സംബന്ധിച്ച് അവന് നമ്മില്‍ ജനിപ്പിക്കുന്ന ഹൃദയബോധ്യം നിമിത്തമാകണം ഇത് (Reprints Reference 3218:6) R3218

