സെപ്റ്റംബർ 8-ലെ ദൈനംദിന ധ്യാനം
ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയു ന്നില്ലയോ? അതുകൊ് ലോകത്തിന്റെ സ്നേഹിതനാകാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. James 4:4
ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാകുമാറ് ദൈവം തന്റെ ജനത്തെ സംബ ന്ധിച്ച കാര്യങ്ങള്‍ മനഃപൂര്‍വ്വം ഒരു പ്രത്യേക നിലയില്‍ വഴിതിരിച്ചുവിടുന്നു. ഒന്നുകില്‍ ദൈവത്തിന്റെ മൈത്രിയും കൂട്ടായ്മയും നഷ്ടപ്പെടുത്തണം, അല്ലെങ്കില്‍ ലോകത്തിന്റെ മൈത്രിയും കൂട്ടായ്മയും തള്ളിക്കളയണം. എന്തെന്നാല്‍ കര്‍ത്താവിനു പ്രിയങ്കരമായ കാര്യങ്ങള്‍ ലോകത്തിന് അരോചകമായിരിക്കും. ലോക ത്തിന് ഹിതകരമായ ദുഷ്പ്രവൃത്തികളും ദുര്‍വിചാരങ്ങളും ദുര്‍ഭാഷണങ്ങളും കര്‍ത്താവിന്റെ ദൃഷ്ടിയില് മ്ലേച്ഛമാണ്. ഇപ്രകാരമുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും പരിശീലിക്കയും ചെയ്യുന്നവര്‍ക്ക് അവന്റെ കൂട്ടായ്മ നഷ്ടപ്പെടുന്നു - അവര്‍ അവന്റെ ആത്മാവില്‍ നിന്നുള്ളവരല്ല. "ക്രിസ്തുവിന്റെ ആത്മാവില്ലാത്ത ഒരുവനും അവനുള്ളവനല്ല" (Reprints Reference 2444:2) R2444

