സെപ്റ്റംബർ 6-ലെ ദൈനംദിന ധ്യാനം
ഒരനര്‍ത്ഥവും നിനക്കു ഭവിക്കയില്ല Psalms 91:10
യാതൊന്നും ഒരു വിധേനയും നമുക്ക് അനര്ത്ഥകാരിയാകയില്ല. ജഡസംബ ന്ധമായ നമ്മുടെ താത്പര്യങ്ങള്‍ക്കോ സുഖസൗകര്യങ്ങള്‍ക്കോ കാര്യഗതികള്ക്കോ ഹാനികരമാകാവുന്ന സംഭവങ്ങള്‍ ഉായേക്കാം. എന്നാല്‍ നാം ജഡ ത്തിലല്ല ആത്മാവിലാണ്, യഥാകാലം തന്റെ രാജ്യം നല്‍കുമെന്ന കര്‍ത്താവിന്റെ വാഗ്ദത്തം നമ്മിലുളള പുതിയ ഹൃദയത്തിനും മനസ്സിനും ഇച്ഛയ്ക്കുമാണ് എന്നീ വസ്തുതകള്‍ നാം ഓര്‍മ്മിച്ചാല്‍ യാതൊരു ബാഹ്യശക്തികള്‍ക്കും നമ്മുടെ യഥാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കാന്‍ കഴികയില്ല എന്നു മനസ്സിലാകും. കര്‍ത്താവു തന്റെ വിശ്വസ്താനുയായികള്‍ക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന രാജ്യത്തിന്റെ മഹനീയമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതില്നിന്ന് അവരെ പ്രതിബന്ധിക്കാന്‍ ഇവയ്ക്കു സാധ്യമല്ല. കര്‍ത്താവിലുള്ള വിശ്വാസത്തിന്റെ അഭാവത്തിനും അവനോടുള്ള അവിശ്വസ്തതയ്ക്കും മാത്രമേ അവന്റെ സ്നേഹ ത്തില്‍ നിന്നും വാഗ്ദാനങ്ങളില്‍നിന്നും അവരെ അകറ്റാന്‍ കഴിയൂ (Reprints Reference 3232:1) R3232

