സെപ്റ്റംബർ 30-ലെ ദൈനംദിന ധ്യാനം
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു 2 Corinthians 5:14
സ്നേഹത്തിന് ഒരു വിവരണം നല്‍കുക അസാധ്യമായി തോന്നുന്നു. നമുക്കു പരമാവധി ചെയ്യാവുന്നത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുക മാത്രമാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുടെയെല്ലാം പിന്നില്‍ വര്‍ത്തിക്കുന്ന സ്നേഹ ത്തിന്റെ ഉടമകള്‍ക്ക് ആസ്വാദ്യത അനുഭവിക്കാന്‍ കഴിയും; എന്നാല്‍ അതിനെ വിശദീകരിക്കാന്‍ കഴികയില്ല. അതു ദൈവത്തില്‍ നിന്നുള്ളതാണ്. മനുഷ്യധര്‍മ്മ ങ്ങളുടെയെല്ലാം മേല്‍നോട്ടം വഹിച്ചുകൊും അവയുടെ പൂര്‍ണ്ണനിയന്ത്രണ ത്തിനു ശ്രമിച്ചുകൊും ഹൃദയത്തില്‍, നാവില്‍, കരങ്ങളില്‍, വിചാരങ്ങളില്‍ എല്ലാം പതിഞ്ഞു നില്ക്കുന്ന ദൈവസാദൃശ്യം തന്നെ അത്. ക്രിസ്തുവിന്റെ ശിഷ്യന്മാര് എന്ന നിലയ്ക്കു നാം അവന്റെ പാഠശാലയിലാണ്. നാള്‍തോറും അവന് നമുക്ക് ഉപദേശിച്ചുതരുന്നതും നാം സമഗ്രമായി ഉള്ക്കൊള്ളേതുമായ വലിയ പാഠം സ്നേഹം തന്നെ. നമ്മുടെ വിളിയുടെ വിരുതിനായുള്ള ലാക്കിലെ ത്തുവാന്‍ ഇതു പഠിച്ചേ തീരൂ. നമ്മുടെ പ്രതിദിന ജീവിതത്തില്‍ ഏതു വാക്കിലും വിചാരത്തിലും പ്രവൃത്തിയിലും അതിന്റെ സ്വാധീനമു്. കവി പറഞ്ഞിരിക്കുന്ന തുപോലെ:"ഏതു മനോജ്ഞ വര്ണ്ണവുംവെളിച്ചമായിരിക്കുന്നതുപോലെഏതു സദ്ഗുണവും സ്നേഹമാണ്" (Reprints Reference 3151:5) R3151

