സെപ്റ്റംബർ 22-ലെ ദൈനംദിന ധ്യാനം
നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും Psalms 23:6
രാജ്യത്തില്‍ നാം പ്രതീക്ഷിക്കുന്ന നന്മയും കരുണയും ഇവിടെത്തന്നെ ആരം ഭിച്ചിരിക്കുന്നു. ആ നിലയില്‍ നാം അതിനെ രുചിച്ചറിയണം. ഏതല്ക്കാലത്ത് കര്‍ത്താവിലുള്ള സന്തോഷത്തെപ്പറ്റി അജ്ഞരായിരിക്കുന്നവര് രാജ്യത്തില്‍ കര്‍ത്താവിലുള്ള പ്രമോദത്തിന് ഒരുക്കപ്പെട്ടവരായിരിക്കയില്ല. സഹസ്രാബ്ദയുഗ ത്തില്‍ രാജ്യം മുഖേന കൈവരാവുന്ന ഏതു വിധമായ അനുഗ്രഹത്തിനും ആന ന്ദത്തിനും ഇതു ബാധകമാണ്. അവന്റെ വിശ്വസ്ത ജനത്തിന് ആനന്ദവും ഉല്ലാസവും നല്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കര്‍ത്താവിങ്കല്‍നിന്നുള്ള അംഗീകാരത്തിന്റെയും അവനായുള്ള സമര്‍പ്പണത്തിന്റെയും ആദ്യനാളുകളിലെ ഒരു ക്ഷണികവികാരമല്ലത്. ഈ നന്മയും കരുണയും ഏതോ വിദൂരഭൂതകാല ത്തിലെ വിഷയമായിട്ടല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമായിത്തന്നെ വീക്ഷിക്കപ്പെ ടുകയും വിലമതിക്കപ്പെടുകയും വേണം. നാള്‍തോറും ദൈവത്തിന്റെ നന്മയും കരുണയും നമ്മെ പിന്തുടരുകയും ഉന്മേഷിപ്പിക്കയും ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു- (Reprints Reference 3270:5) R3270

