സെപ്റ്റംബർ 29-ലെ ദൈനംദിന ധ്യാനം
ഗര്‍വ്വമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ് Proverbs 16:5
നിഗളത്തിനടിമപ്പെട്ടു നമ്മില്‍ വേരൂന്നുന്ന ലോകസ്നേഹത്തെ കീഴടക്കുക എന്നത് വിശ്വാസിയെ അഭിമുഖീകരിക്കുന്ന കടുത്ത ജീവിതാനുഭവങ്ങളില്‍ ഒന്നാണ്. ഐഹികമായ വൃഥാഭിമാനം ദൈവത്തിലുള്ള വിശ്വാസത്തെയും അനുസരണത്തെയും വെല്ലുവിളിക്കുന്നു. നല്ല ധീരതയും കര്‍ത്താവില്‍ പൂര്‍ണ്ണവിശ്വാസവും ഉള്ളവര്‍ക്കു മാത്രമേ ഈ മഹാമല്ലനെ ജയിക്കാന്‍ കഴിയൂ. പൂര്‍ണ്ണവിജയം എന്നതു വളരെ പ്രധാനമാണ്. പിന്നീടൊരിക്കലും നമ്മെ നശിപ്പിക്കുന്നതിന് തല ഉയര്‍ത്താന്‍ സാധിക്കാത്തവിധം അഹന്ത വശംകെട്ടു പത്തി താഴ്ത്തണം. നിഗ്രഹിക്കപ്പെടണം. ഇതു വ്യക്തിഗതമായ ഒരു യുദ്ധമാണ്. കര്ത്തൃവചനമാകുന്ന നീരുറവയില്‍നിന്നുള്ള കല്ലാണ് ഈ മല്ലനെതിരെ ഉചിതമായ ഒരേയൊരായുധം. കര്‍ത്താവിന്റെ ദൃഷ്ടിയില് എന്താണു പ്രസാദകരവും സ്വീകാര്യവുമെന്നും, തന്നെ ത്താന് താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടുകയും ചെയ്യുമെന്നും ദൈവവചനം നമുക്കു കാണിച്ചുതരുന്നു. "അഹന്ത അവസാനിക്കുന്നിടത്ത് യഥാര്‍ത്ഥ മഹത്വം ആരംഭിക്കുന്നു"എന്നു കവിവാക്യവും പറയുന്നു (Reprints Reference 3231:1) R3231

