സെപ്റ്റംബർ 7-ലെ ദൈനംദിന ധ്യാനം
ഒരുവന് ക്രിസ്തുവിലായാല്‍ അവന് പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി; ഇതാ, അതു പുതുതായിത്തീര്ന്നിരിക്കുന്നു 2 Corinthians 5:17
ക്രിസ്തുയേശുവില്‍ പുതിയ സൃഷ്ടികളായിരിക്കുന്ന ഇവര്‍ ജഡപ്രകാരമല്ല, ആത്മപ്രകാരമാണ് പരസ്പരം അറിയുന്നത്. ജഡപ്രകാരം എന്തൊക്കെ ബലഹീ നതകള്‍ ഉായിരുന്നാലും ആത്മപ്രകാരം അഥവാ അവരുടെ പുതു മനസ്സുകളില്‍ മഹത്തായ വിചാരഗതികളും ഉന്നത ലക്ഷ്യങ്ങളും നന്മയും സത്യവും ശ്രേഷ്ഠവും നിര്മ്മലവുമായതൊക്കെയും ആയിരിക്കും സ്ഥാനം പിടിക്കുക. ലക്ഷ്യം, മനസ്സ്, ദൈവവുമായുള്ള പൊരുത്തം ഇവയുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ പരസ്പരം സ്നേഹിക്കുന്നത്. ലോകത്തിന്റെയും ജഡത്തിന്റെയും പിശാചിന്റെയും ദുഷ്പ്രേരണകള്ക്കെതിരെയുള്ളവിശ്വാസത്തിന്റെ നല്ല പോരാട്ട ത്തില്‍ അവര്‍ അന്യോന്യം പ്രകടിപ്പിക്കുന്ന പ്രാഗല്ഭ്യത്തിന്റെ പേരില്‍ അവരുടെ പരസ്പരസൗഹൃദം അടിക്കടി ശക്തിയാര്‍ജ്ജിക്കുന്നു. ക്രിസ്തുയേശുവിലുള്ള ഈ പുതുസൃഷ്ടികള്ക്കു തമ്മില്‍ ഉളവാകുന്ന സ്നേഹവും സൗഹൃദവും വേ വണ്ണം വര്‍ണ്ണിക്കുവാന്‍ നാവും തൂലികയും അശക്തമാണ്. അവരെ സംബന്ധിച്ചിടത്തോളം പഴയതെല്ലാം കഴിഞ്ഞുപോയിരിക്കുന്നു, സകലവും പുതുതായി ത്തീര്‍ന്നിരിക്കുന്നു (Reprints Reference 3233:4) R3233

