നവംബർ 29-ലെ ദൈനംദിന ധ്യാനം
വിശ്വാസത്തിന്റെ സ്വീകാരം നാം മുറുകെപ്പിടിച്ചുകൊള്ളുക; വാഗ്ദത്തം ചെയ്തവന് വിശ്വസ്തനല്ലോ Hebrews 10:23
സ്വഭാവസംസ്കാരം സംബന്ധിച്ചായാലും ഭാവിമഹിമ സംബന്ധിച്ചായാലും നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാം ആധാരം ദൈവവാഗ്ദാനമാണ്. ഏതെങ്കിലും അളവിലോ അര്‍ത്ഥത്തിലോ വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാന്‍ ഇടയാകാതിരിക്കേതിന് ഇതിനെ നാം വിലമതിക്കണം. സത്യത്തെ അതിന്റെ അക്ഷരത്തില്‍ മാത്രമല്ല ആത്മാവിലും പിടിച്ചുകൊള്ളണം. സത്യത്തെ അതിനോടുള്ള പ്രതിപത്തിയുടെ പേരിലാണ് പിടിച്ചുകൊള്ളേത്. അതു രമ്യവും ശ്രേഷ്ഠവുമെന്നപോലെ സത്യവും ആയിരിക്കുന്നതുകൊാണ് ഈ പ്രതിപത്തി. ക്ഷമാപൂര്‍വ്വമായ സഹിഷ്ണുതയുടെ പ്രാമാണ്യം നാം ഒരിക്കലും വിസ്മരിക്കരുത്. ഇതുമൂലം ക്രിസ്തീയമായ ഗുണവിശേഷങ്ങള്‍ ഉളവാകുവാനും അവ പ്രവൃത്തിപഥത്തിലാ ക്കുവാനും കഴിയുമെന്നു മാത്രമല്ല, ദൈവം നമ്മുടെ നന്മയ്ക്കുവേി അനുവദി ക്കുന്ന ക്ലേശങ്ങളും പരീക്ഷകളും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യാനും ഇടയാകും. ഇത് അതിപ്രധാനമാണെന്നും ഇതിന്റെ അഭാവത്തില്‍ പൂര്ണ്ണസ്നേഹത്തിലെത്താനോ, അതു നിലനിറുത്താനോ കഴികയില്ലെന്നും അവന് നമുക്കു വിശദമാക്കിത്തരുന്നു (Reprints Reference 2793:3) R2793

