നവംബർ 28-ലെ ദൈനംദിന ധ്യാനം
അവന് സ്വസ്ഥത നല്കിയാല്, ആകുലപ്പെടുത്തുവാന് ആര്‍ക്കു കഴിയും? Job 34:29
മഹാസമുദ്രത്തില്‍ പെട്ടെന്നുാകുന്ന കൊടുങ്കാറ്റുപോലെ മനസ്സിന്റെമേല്‍ ആഞ്ഞടിക്കുന്ന അലമാലകള്‍ക്കു മദ്ധ്യേ ശാന്തത നല്കുവാന് "സകല ആശ്വാസ ങ്ങളുടെയും ദൈവമായ" യഹോവയ്ക്കല്ലാതെ ആര്‍ക്കു കഴിയും? ആപ ത്തില്‍പ്പെട്ട സമുദ്രസഞ്ചാരികളെപ്പോലെ നാം അവനോടു നിലവിളിക്കുകയും അവന് നമ്മെ ആഗ്രഹിച്ച തുറമുഖത്ത് പ്രശാന്തതയുടെയും ദൈവത്തിലുളള സമാധാനത്തിന്റെയും വാഴ്ത്തപ്പെട്ട തുറമുഖത്ത് സുരക്ഷിതരായി എത്തിക്കുകയും ചെയ്യുന്നു. ഏതു നിലവിളിക്കുമുള്ള മറുപടിയായിട്ടാണ് നമുക്കു സമാ ധാനം നല്കപ്പെടുന്നത്? ആകുലകാരിയായ സന്ദര്‍ഭങ്ങളെല്ലാം ഒഴിഞ്ഞു കിട്ടണമെന്ന പ്രാര്‍ത്ഥനയല്ല ഇത്. എന്തെന്നാല്‍ മനുഷ്യാത്മാവിന് ആ വിധമുള്ള സമാ ധാനം ദൈവം എപ്പോഴും ആഗ്രഹിക്കുന്നില്ല. ആ മാര്‍ഗ്ഗം എപ്പോഴും ഉത്തമമായിരി ക്കയില്ല. എന്നാല്‍ ആര്‍ക്കും ഭഞ്ജിക്കാനാവാത്ത ഒരു ശാന്തതയ്ക്കു വഴിയൊരു ക്കുന്നതില്‍ തോല്‍വി പറ്റാത്ത ഒരു നിലവിളിയു്, സ്നേഹപൂര്‍വ്വം വിശ്വാസത്തോടെ വിവാദമോ പിറുപിറുപ്പോ കൂടാതെ ദൈവത്തിനു വിധേയപ്പെടുന്ന മനോവൃത്തിക്കുവേിയുള്ള പ്രാര്‍ത്ഥനയാണത് (Reprints Reference 2058:3) R2058

