നവംബർ 7-ലെ ദൈനംദിന ധ്യാനം
യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരുടെ ആത്മാക്കളെയും ഞാന്‍ കു Revelation 20:4
ഈ ശിരശ്ഛേദം അക്ഷരാര്‍ത്ഥമല്ല, സാദൃശ്യാര്ത്ഥമാണ്; എന്നിരുന്നാലും തികച്ചും അര്‍ത്ഥവത്താണ്. സ്വേച്ഛയ്ക്കു മരിക്കുന്നതു കൂടാതെ ശരീരമാം സഭ യുടെ ശിരസ്സായി ദൈവം നിയമിച്ചിരിക്കുന്ന ക്രിസ്തു ഒഴികെയുള്ള എല്ലാ ശിര സ്സുകളോടും ആധിപത്യങ്ങളോടും നിയമകര്ത്താക്കളോടും ബന്ധം വിടര്‍ത്തുന്ന തിനെ ഇതു സൂചിപ്പിക്കുന്നു. സ്ഥാപനങ്ങളുടെ തലവന്മാരെയും മേലധികാരികളെയും യജമാനസ്ഥാനത്തുനിന്നു ഛേദിച്ചെറിഞ്ഞാല് പോരാ, സ്വന്തമായ ശിരസ്സും ഇച്ഛയും കൂടെ ഇല്ലാതാകണം. പകരം കര്‍ത്താവിന്റെ ഇഷ്ടം അംഗീകരിക്കണം; അവനെ ശിരസ്സായി സ്വീകരിക്കണം. റോമ.6:3-ല്‍ ഈ ചിന്താഗതിയാണ് അപ്പൊസ്തൊലന് ആവിഷ്കരിക്കുന്നത്. ശിരസ്സായ ക്രിസ്തുവിന്റെ ശരീര ത്തിന്റെ അവയവങ്ങള്‍ എന്ന നിലയില്‍ ചെറിയ ആട്ടിന്‍കൂട്ടം ക്രിസ്തുശരീര ത്തിലേക്കു സ്നാനപ്പെട്ടിരിക്കുന്നതായി അവിടെ അവന് പ്രതിപാദിക്കുന്നു. അവന്റെ മരണത്തിലേക്കുള്ള സ്നാനം തന്നെ. അതായത് മനസ്സിന്റെ പൂര്‍ണ്ണസമര്‍പ്പണം, മരണപര്യന്തമുള്ള ജീവാര്‍പ്പണം തന്നെ (Reprints Reference 2700:6) R2700

