നവംബർ 8-ലെ ദൈനംദിന ധ്യാനം
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത് Exodus 20:7
ഈ കല്പന ആത്മീയ യിസ്രയേലിനു നല്കപ്പെട്ടതല്ലെങ്കിലും ഇതിന്റെ ആത്മാവ് നമുക്കും ബാധകമാണെന്നതു വ്യക്തമാണ്. നാം ക്രിസ്തുവിന് നാമം നമ്മുടെ നാമമായി സ്വീകരിച്ചിരിക്കുന്നു. ശിരസ്സിന്റെ പരിശുദ്ധ നാമം സമര്പ്പിതര്ക്കെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ നിലയ്ക്കു നാം എത്ര സൂക്ഷ്മതയുള്ളവരാകണം. നാം സ്വയം ഇങ്ങനെ പറയുന്നത് ഉചിതമാണ്. "കര്‍ത്താവിന്റെ നാമം വ്യര്‍ത്ഥമായി ധരിച്ചു എന്നു വരാതിരിക്കാന്‍ ഞാന്‍ കരുതലോടെയിരിക്കണം. ലോകത്തില്‍ അവന്റെ പ്രതിപുരുഷനും സ്ഥാനപതിയുമെന്ന നിലയില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യതയിലും അന്തസ്സിലും ഉത്തരവാദിത്വത്തിലും ഞാന്‍ അഭിമാനം കൊള്ളണം. ആ നാമത്തിന് അപമാനജനകമാകാതെ എന്റെ ഓരോ ചുവടുവയ്പും ആവോളം ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. മറിച്ച് ഓരോ വിചാരവും വാക്കും പ്രവൃത്തിയും തിരുനാമമഹത്ത്വത്തിന് ഉതകേതിന് ഞാന്‍ ഉത്സാഹിക്കും" (Reprints Reference.3275:2) R3331

