നവംബർ 6-ലെ ദൈനംദിന ധ്യാനം
സഹോദരന്മാരേ, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവ ത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ Romans 12:1
നമുക്കുള്ളതെല്ലാം കര്‍ത്തൃസേവയ്ക്കായി അര്‍പ്പിക്കുക എന്നത് ന്യായയുക്ത മായിരിക്കെത്തന്നെ അനായാസവുമാണ്. നമ്മോട് ഇത്രയേറെ അലിവും കരുണയും പ്രകടിപ്പിച്ചിട്ടുള്ളവന് നാം കടപ്പെട്ടിരിക്കുന്നതിലും എത്രയോ നിസ്സാരം. സമര്‍പ്പണത്തോടു ബന്ധപ്പെട്ടു പ്രതിഫലത്തിന്റെ വാഗ്ദാനം ഉായിരുന്നില്ലെ ങ്കില്‍ പോലും ഇതായിരിക്കണം നമ്മുടെ വീക്ഷണം. എന്നാല്‍ ദൈവം വലിയ പ്രതിഫലവും അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്തിരിക്കെ സമര്‍പ്പണത്തിനുള്ള ആഹ്വാനം നിരസിക്കുന്നത്, ദിവ്യകാരുണ്യത്തെ സംബന്ധിച്ച നമ്മുടെ അജ്ഞത മാത്രമല്ല പ്രത്യുത നൈമിഷികമായ സ്വാര്ത്ഥഭോഗങ്ങള്ക്കു മാത്രമുതകുന്ന ക്ഷണികമായ ഈ ആയുസ്സിനെയും കര്ത്താവിനോടൊരുമിച്ചുള്ള ആനന്ദത്തിന്റെ സനാതനയുഗത്തെയും താരതമ്യപ്പെടുത്താനുള്ള മനസ്സിന്റെ അശക്തിയെയും ആണ് വിളിച്ചറിയിക്കുന്നത് (Reprints Reference 2642:5) R2642

