ഒക്ടോബർ 1-ലെ ദൈനംദിന ധ്യാനം
നാവുകൊു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കും; ദുഷ്ടന് എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ ഞാന്‍ വായ് കടിഞ്ഞാണിട്ടു കാക്കും Psalms 39:1
നന്മയ്ക്കാകട്ടെ തിന്മയ്ക്കാകട്ടെ ശരീരത്തിലെ മറ്റേതവയവത്തെയും അതിശയിക്കുന്ന സ്വാധീനശക്തി നാവിനുന്നെ അഭിപ്രായത്തോട് അനുഭവസമ്പന്ന രായ ആരും യോജിക്കും. നാവിനെ അപേക്ഷിച്ച് മറ്റേതൊരവയവത്തെയും നിയ ന്ത്രിക്കുക ഭൂരിപക്ഷം പേരെ സംബന്ധിച്ച് എളുപ്പമാണെന്നും അനുഭവം പഠിപ്പി ക്കുന്നു. വീഴ്ച ഭവിച്ച പ്രകൃതിയുടെ ഏത് അഭിലാഷവും അഭിരുചിയും വികാരവും തിന്മയ്ക്ക് ആയുധമാക്കാന്‍ തേടുന്നത് നാവിനെയാണ്. എന്തെന്നാല്‍ അത് അത്രയ്ക്കു വിദഗ്ദ്ധനായ ഒരു ഭൃത്യനാണ്. അതുകൊ് ഈ അവയവത്തെ സ്വാധീനമാക്കി ക്രിസ്തുവിലുള്ള പുതിയമനസ്സിന് വിധേയമാക്കാന്‍ ദൈവപൈതലിന്റെ ഭാഗത്ത് അധികമായ ജാഗ്രതയും ജ്ഞാനവും ശ്രദ്ധയും ആവശ്യമാണ്. അതു തനിക്കു തന്നെയോ അന്യര്‍ക്കോ ഒരു പ്രതിബന്ധമാകാതെ ഇടുക്കുവഴിയില്‍ ഒരു തുണയാകാന്‍ ഇതുമൂലം ഇടവരും (Reprints Reference 2156:3) R2156

