ഒക്ടോബർ 28-ലെ ദൈനംദിന ധ്യാനം
ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉ്; വിലപിക്കുന്നവരെ ആശ്വസിപ്പിപ്പാനും ..... സീയോനിലെ ദുഃഖിതന്മാര്‍ക്കു വെണ്ണീറിനു പകരം സൗന്ദ ര്യവും വിലാപത്തിനു പകരം ആനന്ദതൈലവും നല്കുവാനും യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു Isaiah 61:1-3
സ്വന്തം പോരായ്മകളും ബലഹീനതകളും മനസ്സിലാക്കുകയും അഭയത്തിനും മോചനത്തിനും ദാഹിക്കുകയും ചെയ്യുന്ന സൗമ്യതയുള്ളവരെയും ദുഃഖിതരെയും തിരഞ്ഞു കത്തെുക എന്നതാണ് നമ്മുടെ ദൗത്യം. ലോകത്തിന്റെ പാപം ചുമ ക്കുന്ന കുഞ്ഞാടിങ്കലേക്ക് അവരെ ആനയിക്കുന്നതും, മരണത്തിന്റെ വെണ്ണീറിനു പകരം പുനരുത്ഥാനത്തിന്റെ രമണീയതയിലേക്കും, ഈ ആയുസ്സിലെ ചിന്താഭാര ത്തിന്റെയും നിരാശയുടെയും, ദുഃഖത്തിന്റെയും ക്ലേശങ്ങളുടെയും സ്ഥാനത്ത് കര്‍ത്താവു വാഗ്ദത്തം ചെയ്തിരിക്കുന്ന മഹിമകളിലേക്കും വിരല്‍ ചൂുന്നതും ഈ ദൗത്യത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ളവരോട് "ഉഷസ്സിങ്കലോ ആനന്ദ ഘോഷം വരുന്നു" എന്നു പറയുകയും എഴുന്നേറ്റ് സ്തുതി എന്ന മേലാട ചാര്‍ത്തി, അധരങ്ങളില്‍ നമ്മുടെ ദൈവത്തിന്റെ ദയാവാത്സല്യങ്ങളാകുന്ന പുതിയ ഗീതങ്ങളുമായി ജീവന്റെ പുതുക്കത്തില്‍ നടക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്യുക എന്ന നിയോഗവും നമുക്കു് (Reprints Reference 3436:1) R3436

