ഒക്ടോബർ 7-ലെ ദൈനംദിന ധ്യാനം
എന്റെ ഈ വചനങ്ങളെ കേട്ട് അങ്ങനെ ചെയ്യാത്തവന് ഒക്കെയും മണലിന്മേല് വീടുപണിത ബുദ്ധിയില്ലാത്ത മനുഷ്യനോടു തുല്യനാകുന്നു. Matthew 7:26
കര്‍ത്താവിന്റെ വാഗ്ദത്തങ്ങളിന്മേല്‍ പണിയപ്പെടുന്ന പ്രത്യാശകള്‍ തദനുസരണമായ പ്രവൃത്തികള്‍ ഇല്ലാത്തപക്ഷം മണലിന്മേലുള്ള പണിയാകും. ആ പ്രത്യാശകളുടെ നിഷ്പ്രയോജനം എന്നതിലും കവിഞ്ഞ ദുഃസ്ഥിതി പ്രകടമാകുന്നതിന് കടുത്ത പരീക്ഷണഘട്ടം വരേ താമസമേ ഉള്ളൂ. അപ്പോള്‍ രാജ്യത്തില്‍ ഓഹരി ക്കാരാകുമെന്ന ഉറച്ച വിശ്വാസം പുലര്‍ത്തിയിരുന്നവര്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നു തെളിവാകും. മറിച്ച്, നാവുകൊന്നെപോലെ ഹൃദയംകൊും കര്‍ത്താവിനെ ഏറ്റുപറഞ്ഞ് ആദരിച്ചും പ്രവൃത്തികൊു വിശ്വാസത്തിനു സ്ഥിരീകരണം നല്‍കിയും കര്‍ത്താവുമായുള്ള ഉറ്റ ബന്ധത്തിനു ഫല ങ്ങള്ക്കൊു സാക്ഷി നിന്നും അനുസരണത്തോടുകൂടി പണിയുന്നവര്‍ ഒരി ക്കലും കുലുങ്ങാതെയും പതറാതെയും ജീവിതത്തിലെ കാറ്റിനെയും കോളിനെയും തരണം ചെയ്യും. എന്തെന്നാല്‍ അവര്‍ നിലകൊള്ളുന്നത് ബലവത്തായ അടിസ്ഥാനത്തിന്മേലാണ് (Reprints Reference 3318:5) R3318

