ഒക്ടോബർ 31-ലെ ദൈനംദിന ധ്യാനം
നിന്റെ ദയ ജീവനേക്കാള്‍ നല്ലതാകുന്നു; അതുകൊ് എന്റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും Psalms 63:3
കര്‍ത്താവിന്റെ കൃപ ആസ്വദിച്ചവര്‍, അവന്റെ പ്രസാദം പ്രാണനേക്കാള്‍ നന്നെന്ന് അനുഭവിച്ചറിഞ്ഞവര്‍, ഭൗമികമായ ഏതു നന്മയും പ്രതീക്ഷയും ഉല്‍ക്കര്‍ഷേച്ഛയും സസന്തോഷം അവന്റെ ബലിവേദിയില്‍ അര്‍പ്പിച്ചവര്‍ മറ്റുള്ളവരോടു സദ്വര്‍ത്തമാനം ഘോഷിക്കുന്നതില്‍ ആനന്ദിക്കുന്നു. അന്ധകാരത്തില്‍ നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്ക് അവരെ വിളിച്ചവന്റെ സ്തുതികളെ വിളംബരം ചെയ്യുന്നതില്‍ അവര്‍ ആനന്ദം കത്തെുന്നു. മൗനം പാലിക്കാന്‍ കഴിയാതെവണ്ണം ഈ ദൂത് മഹത്തരമാണ്. അത് അറിയിക്കുന്നതു കൂലിക്കുവേിയ ല്ല. അതു ഘോഷിക്കുകവഴി അനുഭവപ്പെടുന്ന ദൈവപ്രസാദത്തിനും തത്ഫലമായ ആനന്ദത്തിനും വേി ഏതു ത്യാഗത്തിനും അവര്‍ സന്നദ്ധരാണ്. ക്ലേശ ങ്ങളും ധനവ്യയവും ഭൗമികമായ സുഹൃദ്ബന്ധങ്ങളുടെ തകര്‍ച്ചയും തകര്ച്ചയല്ലെ ങ്കില്‍തന്നെ കുടുംബബന്ധങ്ങളില്‍ സംഭവിക്കുന്ന ഉലച്ചിലും ലോകത്തിന്റെയും നാമധേയക്രൈസ്തവസമൂഹത്തിന്റെയും നെറ്റിചുളിക്കലും ഉള്‍പ്പെടെ അതിനുവേി എന്തു വില നല്‍കാനും അവര്‍ക്കു വിസമ്മതമില്ല. (Reprints Reference 2852:4) R2852

