ഒക്ടോബർ 8-ലെ ദൈനംദിന ധ്യാനം
വഞ്ചനപ്പെടാതിരിപ്പിന്‍;..... ജഡത്തില്‍ വിതയ്ക്കുന്നവന് ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതയ്ക്കുന്നവന് ആത്മാവില്‍നിന്നു നിത്യജീവനെ കൊയ്യും Galatians 6:7, 8
ജഡീയവും സ്വാര്‍ത്ഥപരവും അനീതിപൂര്‍വ്വവും ന്യായവിരുദ്ധവുമായ ജഡാ ഭിലാഷങ്ങള്ക്കു നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥാനം അനുവദിക്കുമ്പോഴെല്ലാം നാം ജഡത്തില്‍ വിതയ്ക്കുകയാണ്. ഓരോ വിതയും അടുത്ത വിത സുഗമമാക്കുകയും അത് അന്തിമഫലമായ രാം മരണത്തെ സുനിശ്ചിതമാക്കുകയും ചെയ്യുന്നു. മറിച്ച് സ്വാര്‍ത്ഥപരമായ ജഡാഭിലാഷങ്ങള്ക്കെതിരെയുള്ള ഓരോ ചെറുത്തുനില്‍പ്പും നിര്‍മ്മലവും, ശ്രേഷ്ഠവും, സദ്ഗുണവും, സത്യവും ആയവയ്ക്ക് അനുകൂലമായുള്ള പുതുമനസ്സിന്റെ ഓരോ വ്യാപാരവും അത്മാവിലുള്ള ഒരു വിതയാണ്. അവ പിന്നെയും ആത്മാവിന് ഫലങ്ങളും കൃപ കളും വിളയിക്കും. ഉറച്ചുനില്‍ക്കുന്ന പക്ഷം അതു കര്‍ത്താവിന്റെ ഉദാരമായ വാഗ്ദത്തങ്ങള്‍ക്കും ക്രമീകരണത്തിനും അനുസരണമാംവിധം ഒടുവിലായി നിത്യജീവനിലേക്കും രാജ്യത്തിലേക്കും നമ്മെ ആനയിക്കും (Reprints Reference 3323:5) R3323

