ഒക്ടോബർ 6-ലെ ദൈനംദിന ധ്യാനം
നിങ്ങള്‍ ഏത് ആത്മാവിന് അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല; മനുഷ്യപു ത്രന് മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല, രക്ഷിപ്പാനത്രേ വന്നത് Luke 9:55, 56
കര്‍ത്താവിന്റെ ശിഷ്യന്മാരെല്ലാം ഇപ്രകാരമായിരിക്കണം. മറ്റുള്ളവരില്‍നിന്നു നാം കാരുണ്യവും സഹതാപവും ആഗ്രഹിക്കുകയും അതേ സമയം അന്യരെ അതിരുകടന്നു വിമര്‍ശിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കാനാകണം അവരുടെ നിരന്തര പരിശ്രമം. മറ്റുള്ളവരോടു നാം കാണിക്കുന്ന തോതിലേ നാം കര്‍ത്താവില്‍ നിന്നും കരുണ പ്രതീക്ഷിക്കാവൂ എന്നതാണ് അവന് ഇവിടെ സ്ഥാപിക്കുന്ന പ്രമാണം. ആരെയും കുറ്റപ്പെടുത്താനും വിധി ക്കാനും സന്നദ്ധമായ വിധം ആരിലും ദോഷം ദര്‍ശിക്കാനുള്ള പ്രവണത ഹൃദയ ത്തിന്റെ ഒരു താളപ്പിഴയെ ആണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ത്തൃജനം ജാഗ്രത പുലര്‍ത്തണം. ആത്മീയ യിസ്രയേലില്‍ കാണാന്‍ അവന് ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ കരുണ, നന്മ, സ്നേഹം ഇവയാണ്. ഇവയുടെ അഭാവത്തില്‍ നമുക്ക് അവന്റെ മക്കളായിത്തുടരാന് ഏറെനാള്‍ കഴിയുന്നതല്ല (Reprints Reference 3316:4,6) R3316

