ഒക്ടോബർ 22-ലെ ദൈനംദിന ധ്യാനം
ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ? Matthew 20:22
ഇടുക്കുവഴിയില്‍ നമ്മുടെ കര്‍ത്താവു പ്രകടിപ്പിച്ച ധീരത തികച്ചും അഭിനന്ദ നാര്‍ഹമാണ്. എത്രവലിയ സ്വഭാവ ദാര്‍ഢ്യം! പിന്തിരിയുന്നതിനെപ്പറ്റി അവന് ചിന്തിച്ചതേയില്ല. പിതാവിന്റെ ഇഷ്ടം നിവര്‍ത്തിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. പരാര്‍ത്ഥമായ ആത്മാര്‍പ്പണം തന്നെ. അപ്പൊസ്തൊലന്മാരുടെ മുമ്പില്‍ ഇതാ ഒരു അത്യുത്കൃഷ്ടമാതൃക - താഴ്മയില്‍ ഔന്നത്യവും ദാസവൃത്തിയില്‍ വിജയവും. അവന്റെ പാനപാത്രത്തില്‍ പങ്കാളികളാകാതെ രാജ്യത്തിന്റെ മഹത്ത്വ ത്തില്‍ ഓഹരിക്കാരാകാന്‍ കഴികയില്ലെന്ന തെളിവായ ഉള്‍ക്കാഴ്ച നമുക്കുാകണം. ഈ അനുഭവസമ്പത്തിനുവേി മറ്റെല്ലാം ചപ്പും ചവറുമെന്നെണ്ണുക. അതു നമുക്കു നേരിടുമ്പോള്‍ അധൈര്യപ്പെടാതിരിക്കുക. അസാധാരണമായ ഏതോ സംഭവം പോലെ അഗ്നിപരിശോധനകളില് സംഭ്രാന്തരാകാതിരിക്കുക. ഇപ്പോള്‍ കര്‍ത്താവിനോടുകൂടെ കഷ്ടാനുഭവങ്ങള്‍ പങ്കിടുകയും പിന്നാലെ അവനോടൊപ്പം രാജ്യത്തില്‍ അവകാശം പ്രാപിക്കയും ചെയ്യാനായി വിളിക്കപ്പെട്ടവരാണു നാം (Reprints Reference 3362:2,5) R3362

