ഫെബ്രുവരി 1-ലെ ദൈനംദിന ധ്യാനം
നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍; വഴി ഇതാകുന്നു, ഇതില്‍ നടന്നു കൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍ നിന്നു കേള്‍ക്കും. Isaiah 30:21
നാം യാത്രാമദ്ധ്യേ ഏതെങ്കിലും വഴിക്കവലയില്‍ - ജീവിതത്തിലെ സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ - എത്തുകയും വലത്തോട്ടോ ഇടത്തോട്ടോ തിരിയേതെന്ന് സന്ദേ ഹിക്കുകയും ചെയ്യുമ്പോള്‍ ശബ്ദത്തിനു ചെവികൊടുക്കുമ്പോള്‍ ഉടനടി നില്‍ക്കുകയും ശബ്ദത്തിനു ചെവികൊടുക്കുകയും വേണം. മറ്റു വിധത്തില്‍ പറ ഞ്ഞാല്‍ നാം ഉടനെതന്നെ കര്‍ത്താവിന്റെ വചനത്തിലേക്കു തിരിയുകയും മന സ്സിനെ കുഴക്കുന്ന വിഷയത്തോടു ബന്ധപ്പെട്ട ചട്ടങ്ങളെയും പ്രമാണങ്ങളെയുംം ദൃഷ്ടാന്തങ്ങളെയും ധ്യാനപൂര്‍വ്വം പരിശോധിച്ചു കര്‍ത്തൃഹിതം മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവന്റെ ആത്മാവിനാല്‍ നയിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണം. മനസ്സിനെ സ്നേഹത്തിന്റെയും കീഴ്വഴക്കത്തിന്റെയും വിശ്വാസത്തിന്റെയും പാതയിലേക്ക് എത്തിക്കണം. (Reprints Reference 1753:2) R1753

