ഫെബ്രുവരി 6-ലെ ദൈനംദിന ധ്യാനം
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നത്. ദൈവം ന്യായാധിപതിയാകുന്നു; അവന് ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു. Psalms 75:6, 7
നാം കര്ത്താവിന് ആവശ്യവും പ്രയോജനവും ഉള്ളവര്‍ എന്നുവരേതിന് ഒരിക്കലും സാക്ഷാല്‍ക്കരിക്കാന്‍ ആവാത്തതരത്തിലുള്ള ഉയര്‍ന്ന ലക്ഷ്യങ്ങളും അഭ്യുദയകാംക്ഷയും നമുക്കുാകാം. എന്നാല്‍ നാം തേടുന്ന ഉയര്‍ച്ചയും ബഹുമതിയും നമുക്കു താങ്ങാവുന്നതിലേറെയാണെന്ന് കര്‍ത്താവു കണക്കാക്കുന്നു ാകും. നമ്മുടെ നന്മയ്ക്ക് ഉതകുന്നതെന്തെന്ന് നമ്മിലും കൂടുതലായി അവനറിയാം. അതുകൊ് അവന്റെ വഴികളില്‍ നാം സംതൃപ്തരായിരിക്കണമെന്ന് അവന് ഇച്ഛിക്കുന്നു. നിരുത്തരവാദിത്വമെന്നല്ല ഇതിനര്‍ത്ഥം. ശ്രദ്ധയും സൂക്ഷ്മതയും അനുപേക്ഷണീയമാണ്. ഉദാസീനത പാടില്ല. ദൈവേഷ്ടം പാലിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. എന്നാലും തടസ്സങ്ങളില്‍ അക്ഷമരാകരുത്. അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുന്നതില്‍ അസംതൃപ്തരാകരുത്. പടക്കളത്തില്‍ പോരാടുന്നവര്‍ മാത്രമല്ല, ഊഴം കാത്ത് പാളയത്തില്‍ കഴിയുന്നവരും സേവനത്തിലാണ് എന്നും കര്‍ത്താവു തനിക്കു യുക്തമെന്ന് കാണുന്ന സമയത്ത് നമ്മെ നിയോഗിക്കുമെന്നും ഓര്‍ക്കുക. (Reprints Reference 1756:5) R1756

