മാർച്ച് 22-ലെ ദൈനംദിന ധ്യാനം
നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുന്നു എങ്കിലോ, നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേതിന് കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു. 1 Corinthians 11:31, 32
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ലോകത്തോടും ജഡത്തോടും പിശാചിനോടുമുള്ള നിരന്തരപോരാട്ടത്തില്‍ നേരിട്ട ജയാപജയങ്ങളെ എങ്ങനെ, എപ്പോള്‍, എവിടെ സംഭവിച്ചു എന്നു തിട്ടപ്പെടുത്തുന്നത് കര്‍ത്താവിനെ പ്രസാദിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കു നിശ്ചയമായും പ്രയോജനകരമായിരിക്കും. ആത്മീയയിസ്രയേല് തങ്ങളുടെ മഹാപുരോഹിതനോടു ദിനംതോറും നാഴികതോറുമുള്ള അടുപ്പത്തില്‍ ജീവിക്കേതാണ്. മനസ്സാക്ഷിയിലെ നിസ്സാരമായ കറപോലും കഴുകിക്കളയപ്പെടുന്നതിന് വീടെുപ്പുകാരന്റെ രക്ത ത്തില്‍ നിരന്തരം അഭയപ്പെടണം. അങ്ങനെ നമ്മുടെ കര്‍ത്താവിനാല്‍ കണക്കിടപ്പെടുന്ന നീതിയിന്‍വസ്ത്രം മലിനപ്പെടാതെ, കറയുടെ കണികപോലും തുടച്ചുനീ ക്കപ്പെട്ട്, "കളങ്കമോ ചുളുക്കമോ അങ്ങനെയുള്ള എന്തെങ്കിലുമോ" ഇല്ലാതെ ഇരി പ്പാന്തന്നെ (Reprints Reference 3125:4) R3125

