മാർച്ച് 29-ലെ ദൈനംദിന ധ്യാനം
കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. Ephesians 2:8
വീഴ്ചഭവിച്ച വര്‍ഗ്ഗത്തിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക് പരിശുദ്ധനായ ദൈവ ത്തിനു സ്വീകാര്യമായ ഒരു പ്രവൃത്തിയും നമുക്കു കഴിയുമായിരുന്നില്ല. അതുകൊ് ക്രിസ്ത്യാനികള്‍ എന്ന നിലയ്ക്കുള്ള നമ്മുടെ ഇപ്പോഴത്തെ അവസ്ഥ പഴയ മനുഷ്യന് ചെയ്തതോ ചെയ്യാന്‍ കഴിയുമായിരുന്നതോ ആയ ഏതെങ്കിലും സത്കര്‍മ്മത്തിന്റെ ഫലമല്ല. ഇതു നമ്മില്ത്തന്നെയുള്ളതല്ല. കേവലം ദൈവകൃപ യാണ്. ഈ പാഠം നാം ശരിക്കും ഉള്‍ക്കൊള്ളണം. അല്ലാത്തപക്ഷം നാം ഏതുനേ രവും വീഴ്ച എന്ന അപകടത്തിന്റെ വക്കിലായിരിക്കും. പഴയസൃഷ്ടിയുടെ ഒരു പരിണാമം മാത്രമാണ് പുതിയ ഹൃദയവു മനസ്സും ഇച്ഛയും എന്നു ഭ്രമിക്കാതെ അതു തീര്‍ത്തും പുതിയതും വിഭിന്നവുമായ ഒന്നാണെന്ന് നാം മനസ്സിലാക്കണമെന്ന് അപ്പൊസ്തൊലന് ആഗ്രഹിക്കുന്നു. നാം ദൈവത്തിന്റെ കൈപ്പണിയായി സത്പ്രവൃത്തികളാലല്ല സത്പ്രവൃത്തികള്‍ക്കായി ക്രിസ്തുയേശുവില്‍ സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു. (Reprints Reference 3166:4) R3166

