മാർച്ച് 7-ലെ ദൈനംദിന ധ്യാനം
നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു. അവന്റെ സ്നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു 1 John 4:12
ദൈവത്തിന്റെ വിലയിരുത്തലില്‍ ഞാന്‍ വല്ലതുമാകുന്നെന്നോ ഏതുമില്ലെന്നോ തിട്ടപ്പെടുത്തുന്നതിനുള്ള അളവുതോത് എന്റെ ജ്ഞാനമോ കീര്‍ത്തിയോ വചോവിലാസമോ അല്ല. പ്രത്യുത, അവനുവേിയും അവന്റെ സഹോദരങ്ങള്ക്കുവേിയും അവന്റെ വേലയ്ക്കുവേിയും, പൊതുവില്‍ ലോകത്തിനുവേിയും ശത്രുക്കള്ക്കുവേിപോലുമുള്ള സ്നേഹമത്രെ. അതുകൊ്, സ്വഭാവത്തെ അളക്കുന്നതില്‍ സ്നേഹത്തിനു പ്രഥമസ്ഥാനം നല്‍കണം. കര്‍ത്താവിനോടുളള അടുപ്പത്തിന്റെയും അംഗീകാരത്തിന്റെയും പ്രധാന ഉരക ല്ലായി അതിനെ പരിഗണിക്കണം. പരിശുദ്ധാത്മാവു പ്രാപിച്ചവരായ ഏവരും മനഃസംയമം പാലിക്കണം. അന്ധകാരത്തില്‍ നിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിപ്പാന്‍ നമ്മുടെ ദൈനംദിന ജീവിത വൃത്തികളില്‍ സ്നേഹത്തിന്റെ ആത്മാവിനെ പ്രകടമാക്കുന്നതിനെക്കാള്‍ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗവുമില്ല. (Reprints Reference 3150:3, 3151:2) R3150

