മാർച്ച് 28-ലെ ദൈനംദിന ധ്യാനം
ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടു കൂടെ കഷ്ടം സഹി ക്കുക 2 Timothy 2:3
ഒരു യാര്‍ത്ഥ പടയാളി ലക്ഷ്യത്തെപ്പറ്റി ന്യായവാദത്തിന് മുതിരാറില്ല. അയാള്‍ സൈന്യസേവനത്തിന് പേര്കൊടുക്കും മുമ്പുതന്നെ യുദ്ധത്തിന്റെ ന്യായത്തെയും ധാര്‍മ്മികതയെയും സംബന്ധിച്ച് തീരുമാനത്തിലെത്തിയിരിക്കുമെന്നാണ് ന്യായമായും സങ്കല്പിക്കപ്പെടു ന്നത്. അതിനുശേഷം അവന് അതിന്റെ പക്ഷത്തു നിലകൊള്ളുകയും എതിര്‍പ്പുകളെ എല്ലാം നേരിടുകയും ചെയ്യുന്നു. അതിന്റെ പ്രതിരോധത്തിന് എല്ലാം ചെലവഴിക്കാനും എല്ലാം ചെലവഴിക്കപ്പെടാനും അയാള്‍ സന്നദ്ധനാകുന്നു. സത്യസന്ധമായും പൂര്ണ്ണവിശ്വസ്തതയോടും ക്രിസ്തുവിനെ സേവിക്കുന്നത് എത്ര ശ്രേയസ്കരമാണ്. സത്യത്തിന്റെ പക്ഷത്തു നിലകൊ ള്ളുന്നതില്‍ അവാച്യമായ ആനന്ദമു്. രക്തക്കളങ്ങള്ക്കും കരിനിഴലിന് താഴ്വരകള്ക്കുമ പ്പുറം വിജയശ്രീലാളിതനായ രാജാധിരാജന്റെ സന്തോഷത്തിലേക്കും സന്നിധിയിലേക്കും സമൃദ്ധമായ പ്രവേശനം കൈവരുമെന്നതില്‍ അവര്‍ണ്ണനീയമായ ആനന്ദാതിരേകമു്. ഈ പ്രത്യാശയുള്ളതിനാല്‍ യാതൊരാളും യുദ്ധോദ്യമത്തില്നിന്നു പിന്‍വലിയരുത്. ശത്രുവിന്റെ ആരവത്തിനു മുന്നില്‍ അധീരനാകരുത്. വിശപ്പോ ദാഹമോ നഗ്നതയോ ക്ഷതമോ മരണമോ സുനിശ്ചിതമെന്നുവരുമ്പോള്പോലും പരിഭ്രാന്തനാകയും അരുത്. (Reprints Reference 3162:6; .3163:1) R3163

