ജനുവരി 6-ലെ ദൈനംദിന ധ്യാനം
ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ Psalms 90:12
ക്രിസ്ത്യാനി നാളുകളെ എണ്ണുന്നത് വിഷണ്ണമനസ്സോടെയോ ആശ്വാസമില്ലാതെയോ അല്ല, പിന്നെയോ സുബോധത്തോടെയത്രേ. പിന്നിടുന്ന നാളുകളെല്ലാം അവന്റെ എണ്ണത്തില്‍ അത്രയും അനുഗ്രഹങ്ങളും അന്ധകാരത്തില്‍ നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ സ്തുതികളെ വര്‍ണ്ണിക്കുന്നതിന് കിട്ടിയ അവസരങ്ങളും ആണ്. പരദേശപ്രയാണത്തില് മറ്റുള്ളവരെ സഹായിക്കു ന്നതിനും ദൈവമുമ്പാകെ പ്രസാദകരമായ സ്വഭാവത്തില്‍ അധികമധികം വളരു ന്നതിനും ദൈവത്തിന്റെ പ്രിയപുത്രന്റെ മാതൃകയോട് അധികമധികം അനുരൂപ പ്പെടുന്നതിനും ഉള്ള അവസരങ്ങളായി അവന് അവയെ എണ്ണിക്കൊള്ളുന്നു. (Reprints Reference 2896:6) R2896

