ജൂലൈ 7-ലെ ദൈനംദിന ധ്യാനം
കാലും ദൈവത്തിന്റെ കുഞ്ഞാട് John 1:36
കര്‍ത്താവിന്റെ ദാസന്മാരെല്ലാം തങ്ങളിലേക്കല്ല, കര്‍ത്താവിങ്കലേക്കു മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കണം. ആളുകള്‍ക്കു തങ്ങളെയല്ല, കര്‍ത്താവിനെ ചൂി ക്കാണിച്ചുകൊടുക്കുന്നതിന് സര്‍വ്വശ്രമവും ചെയ്യണം. ആരിലായാലും വിനയം എന്നത് വിലപ്പെട്ട ഒരു മുത്താണ്, ആത്മാവിന്റെ കൃപാവരങ്ങളില്‍ ഒന്നാണ്. കര്‍ത്താവിന്റെ സമര്പ്പിതജനം തികച്ചും പരിപോഷിപ്പിച്ച് തിളക്കം വരുത്തേ ഒരു സവിശേഷ ഗുണമാണത്. യേശുവിനെ അനുഗമിക്കുക എന്നുവച്ചാല്‍ ഏറ്റവും ശരിയായ അര്‍ത്ഥത്തില്‍ നാം അവന്റെ പാതകളില്‍ നടക്കുന്നതും, ഇന്ന് അവന് ചെയ്യുമായിരുന്നത് യഥാശക്തി ചെയ്യുവാന്‍ ശ്രമിക്കുന്നതുമാകുന്നു. ഇതിലേക്ക് അവന് നേരിട്ടുചെയ്തതും സംസാരിച്ചതുമായ എല്ലാറ്റില്‍ നിന്നും അപ്പൊസ്തൊലന്മാര് വഴി അവന് നമുക്കു നല്‍കിയിട്ടുള്ള പ്രബോധനങ്ങ ളില്‍നിന്നും ഉള്ള പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണം. അവന്റെ കഷ്ടാനുഭവങ്ങളിലുള്ള കൂട്ടായ്മയുടെയും അവന്റെ രാജ്യത്തിലുള്ള മഹത്ത്വം, പ്രതിഫലം ഇവയുടെയും പാതകളെ സംബന്ധിച്ചാണല്ലോ മേല്‍പ്പറഞ്ഞ പാഠങ്ങള്‍ (Reprints Reference 2418:1) R2418

