ഡിസംബർ 6-ലെ ദൈനംദിന ധ്യാനം
ആത്മസംയമനം ഇല്ലാത്ത പുരുഷന് മതില് ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ട ണംപോലെ Proverbs 25:28
സ്വയത്തെ കീഴടക്കാനുള്ള പോരാട്ടമാണ് ഏറ്റവും വലുത്. "ജിതമാനസന് (മ നസ്സിനെ, ഇച്ഛയെ കീഴടക്കുന്നവന്) പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്" എന്നു കര്‍ത്താവിന്റെ വചനം പറയുന്നു. എന്തെന്നാല്‍ മാത്സര്യം എന്ന സ്വഭാവധര്മ്മം ശരിയായ വഴിക്ക് ആത്മസംയമനരൂപത്തില്, പ്രായോഗികമാക്കാന്‍ അത്രത്തോളം അവനു കഴിഞ്ഞിരിക്കുന്നു. നമ്മില്‍തന്നെ കുടികൊള്ളുന്ന പാപത്തോടും സ്വാര്ത്ഥത്തോടും പടവെട്ടുന്നതിലും സ്വന്തം കണ്ണില്‍നിന്നു കോല് എടുത്തുകളയുന്നതിലും നമ്മുടെതന്നെ ഹൃദയത്തിലും ജഡത്തിലും വസിക്കുന്ന കോപവും അസൂയയും വിദ്വേഷവും ശണ്ഠയും കീഴടക്കുന്നതിലും ഗണ്യമായ നേട്ടം കൈവരിച്ചശേഷം ഈ കടുത്ത പോരാട്ടവും അനുഭവസമ്പത്തും ആധാരമാക്കി വേണം സഹോദരവര്ഗ്ഗത്തെയും അയല്‍ക്കാരെയും സഹായിക്കുന്ന തിനും അവരുടെ പരീക്ഷകളിലും ദൗര്ബ്ബല്യങ്ങളിലും അവരെ താങ്ങുന്നതിനും ഒരുങ്ങുന്നത്. (Reprints Reference 2878:1) R2878

