ഡിസംബർ 8-ലെ ദൈനംദിന ധ്യാനം
ഡിസംബര്‍ 8 ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പക ച്ചിരിക്കുന്നു എന്ന് അറിവിന് John 15:18
നമ്മുടെ ഗുരു പകയ്ക്കപ്പെട്ടതു നിഷ്കാരണമായിരുന്നപ്രകാരം നമ്മെ സംബ ന്ധിച്ചും അത് ആവതും അപ്രകാരമായിരിക്കട്ടെ. നമുക്ക് എതിരായി അണിനിര ത്തപ്പെട്ടേക്കാവുന്ന ദ്വേഷവും അസൂയയും പകയും കൊലയും അശേഷം നാം അര്ഹിക്കാത്തതായിരിക്കട്ടെ. നമ്മുടെ ജീവിതം കഴിവതും നിര്മ്മലമായിരിക്കട്ടെ. നമ്മുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും നമ്മുടെ കഴിവിനൊത്തവിധം കര്‍ത്താവിന്റെ സ്തുതികളെ ഘോഷിക്കുന്നതും സകലമനുഷ്യരോടും വിശേഷാല്‍ വിശ്വാസത്തിന്റെ ഭവനത്തോടുമുള്ള നമ്മുടെ സ്നേഹത്തെ വിളിച്ചറിയിക്കു ന്നതുമാകണം. ക്രമേണ പുതിയ യുഗം പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ എതിരാളിയാല്‍ അന്ധരാക്കപ്പെട്ടും വഴിതെറ്റിക്കപ്പെട്ടും ഇപ്പോള്‍ നമ്മെ ദ്വേഷിക്കുന്നവര്‍ കര്‍ത്താവിന്റെ അഭിഷിക്തഗണത്തിനു മുമ്പില്‍ പ്രണമിക്കും. നമു ക്കാകട്ടെ അവരെ ഉദ്ധരിക്കയും അനുഗ്രഹിക്കയും പ്രോത്സാഹിപ്പിക്കയും അവരോടു ക്ഷമിക്കയും ദൈവത്തിന്റെ പൂര്ണ്ണസാദൃശ്യത്തിലേക്കും സ്വരൂപത്തിലേക്കും മടങ്ങിവരുന്നതില്‍ സഹായിക്കയും ചെയ്യുന്നതിലുള്ള മഹാസന്തോഷം കൈവരികയും ചെയ്യും. (Reprints Reference 2881:1) R2881

