ഏപ്രിൽ 8-ലെ ദൈനംദിന ധ്യാനം
പിന്മാറുന്നുവെങ്കില് എന്റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല Hebrews 10:38
പിന്മാറ്റമെന്നത് പ്രാരംഭത്തില്‍ ബലിയുടെ ഇടുക്കുപാതയില്‍ നിന്നു വളരെ നിസ്സാരമായ ഒരു വ്യതിചലനം മാത്രമാകാം - പിമ്പിലുള്ളവയെപ്പറ്റി നെടുവീര്പ്പോടുകൂടെയുള്ള വെറുമൊരു തിരിഞ്ഞുനോട്ടം; നമ്മുടെ മുമ്പിലുള്ള ഓട്ടത്തില്‍ ചെറിയൊരു മന്ദഗതി; പിന്നീട് വീഴ്ച ഭവിച്ച പ്രകൃതിയുടെ മോഹങ്ങള്ക്കനുകൂലമായി സത്യത്തെ വഴക്കിയെടുക്കുന്ന മാനസികനില. നമ്മുടെ ദൗര്‍ബല്യങ്ങള്‍ ക റിഞ്ഞു നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വിധത്തില്‍ അവ പ്രയോജനപ്പെടുത്തുന്നതില്‍ വിദഗ്ദ്ധനായ പരീക്ഷകന്റെ കൗശല ങ്ങള്‍ക്കുള്ള വഴി ഇങ്ങനെ ഒരുക്കപ്പെടുന്നു. അബദ്ധങ്ങള്‍ നമ്മുടെ ന്യായബോ ധത്തെ തന്ത്രപൂര്‍വ്വം വഴിതെറ്റിക്കുന്നു. നീതിയുടെ മുഖംമൂടി ധരിച്ച് പ്രലോഭിപ്പി ക്കുന്ന വശീകരണങ്ങള്‍ ജഡമനസ്സിനു വിഷയമാക്കപ്പെടുന്നു. മിക്കവാറും മനസ്സറിയാതെതന്നെ നമ്മുടെ അന്തരാത്മാവ് കര്‍ത്താവിനോടുള്ള "ആദ്യസ്നേഹവും" അവനെ ശുശ്രൂഷിക്കുന്നതിലുായിരുന്ന ആദ്യ തീക്ഷ്ണതയും വിസ്മരിക്കുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലുള്ള മാര്‍ഗ്ഗദര്‍ശനം നഷ്ടപ്പെട്ട് സത്യ ത്തില്‍നിന്ന് അകലുകയും ചെയ്യുന്നു (Reprints Reference 1799:1) R1799

