ഏപ്രിൽ 22-ലെ ദൈനംദിന ധ്യാനം
മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിനും (നിഷ്പ്രയോജനമോ ഹാനികരമോ ആയത്) ന്യായവിധിദിവസത്തില്‍ കണക്കു ബോധിപ്പിക്കേിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. Matthew 12:36
നമ്മുടെ വഴികള്‍ അനുദിനം പരിശോധനാവിഷയമാക്കണം. അത് ഓരോ ക്രൈസ്തവന്റെയും ചുമതലയാണ്. അങ്ങനെ പരിശോധിക്കുമ്പോല്‍ നമ്മുടെ വാക്കുകള്‍ ഏതെങ്കിലും നിലയില്‍ കര്ത്താവിന് അപമാനകരമെന്ന് കാണുന്ന പക്ഷം കാര്യസ്ഥന്റെ നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവത്തെ സമീപിക്കുകയും, നമ്മുടെ വീഴ്ച നമുക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവിനോട് ഏറ്റുപറഞ്ഞ്, നിര്‍മ്മലമായ നടപ്പും സംഭാഷണവും വഴി അവന്റെ നാമത്തെയും ദൂതിനെയും മഹത്ത്വപ്പെടുത്തുന്നതില്‍ നേരിട്ട പരാജയത്തില്‍ ഖേദി ക്കുകയും ഈ പാപം നമ്മുടെ പേരില്‍ കണക്കിടാതെ ക്രിസ്തു മുഖേന നമ്മുടെ ശുദ്ധീകരണത്തിനുള്ള അവന്റെ കരുണപ്രകാരം അതു മായിച്ചു കളയണമെന്ന് യാചിക്കുകയും വേണം. അവന്റെ വിലയേറിയ രക്തത്തിലാണ് നമ്മുടെ മുഴുവന്‍ പ്രത്യാശയും ഉറപ്പും എന്നു വിനയപൂര്‍വ്വം അംഗീകരിച്ചുകൊാകണം ഇത്. ഇപ്രകാരം ഏതു നിസ്സാരവാക്കിനെ സംബന്ധിച്ചുമുള്ള കണക്ക് ഏല്പിച്ചുകൊടു ക്കണം. വിശ്വാസത്തിലൂടെ ഫലവത്താകുന്ന ക്രിസ്തുവിന് പുണ്യത്തിന്റെ പിന്തുണയോടുകൂടിയ നമ്മുടെ അനുതാപവചനങ്ങളാല് നാം കുറ്റവിമുക്തരാക്കപ്പെടും (Reprints Reference 1938:3) R1938

