ഏപ്രിൽ 29-ലെ ദൈനംദിന ധ്യാനം
അവന് എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന് ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്ത്വപ്പെ ടുത്തും Psalms 91:15
നമ്മുടെ ദുഃഖങ്ങളും ഭാരങ്ങളും കര്‍ത്തൃസമക്ഷം അവതരിപ്പിക്കാനുള്ള അനുഗ്രഹിക്കപ്പെട്ട അവകാശം നമുക്കു്. എന്തെന്നാല്‍ "ജീവിതത്തിലെ കഷ്ടങ്ങ ളില്‍ നിന്നു കയ്പുരസം നാം അറിയാതെ അവന് അപഹരിച്ചുകളയുന്നു". ഭൗതിക വിഷയങ്ങളെല്ലാം അന്തരാത്മാവിന്റെ ദാഹം ശമിപ്പിക്കുവാനോ, വ്രണിതമായ മനസ്സിനെ ആശ്വസിപ്പിക്കുവാനോ തീര്‍ത്തും അപര്യാപ്തമാണെന്നു നമുക്കു കാണിച്ചുതരികവഴിയാണ് ഇതു സാധിക്കുന്നത്. നമ്മുടെ അനുഭവങ്ങള്‍ എത്രമേല്‍ അസ്വാസ്ഥ്യജനകമായാലും അവയ്ക്കു വേഗം തന്നെ വിരാമമാകും എന്ന വിചാരത്തിന് ഇവിടെ സ്ഥാനം ലഭിക്കുന്നു. ഇങ്ങനെ പ്രവര്‍ത്തിപ്പാന്‍ നാം അവയെ അനുവദിക്കുന്ന പക്ഷം അവ നമ്മില്‍ നീതിയുടെ സമാധാനഫലങ്ങള് വിളയിക്കും. പൂര്‍ണ്ണമായ ആത്മനിയന്ത്രണത്തിനും ആലോചനാപൂര്‍വ്വമായ പരിഗണനയ്ക്കും ക്ഷമാപൂര്‍വ്വമായ ക്ലേശസഹിഷ്ണുതയ്ക്കും സ്നേഹനിഷ്ഠമായ ഭക്തിക്കും വിശ്വസ്തതയ്ക്കും ദൈവത്തിലുള്ള വിശ്വാസത്തിനും ഉതകുംവിധം അവ നമ്മില്‍ ബലവത്തും മഹത്തരവുമായ സ്വഭാവത്തിനു നിദാനമാകും. (Reprints Reference 1937:5) R1937

