മേയ് 6-ലെ ദൈനംദിന ധ്യാനം
ദൈവാത്മാവു നടത്തുന്ന ഏവരും ദൈവത്തിന്റെ മക്കളാകുന്നു Romans 8:14
നാം യഥാര്‍ത്ഥത്തില്‍ എവിടെ നില്ക്കുന്നു എന്നു നിര്‍ണ്ണയിക്കുന്നതിന് മാര്‍ഗ്ഗ ദര്ശകമായിരിക്കുന്നത് ഇതാണ്. നമ്മുടെ ഓട്ടത്തിന്റെ പ്രാരംഭത്തില്‍ മാത്രമല്ല, അവസാനത്തോളം അങ്ങനെതന്നെ - അതായത് നാം ദൈവാത്മാവിനാല്‍ നയി ക്കപ്പെടുന്നുവോ എന്നതുതന്നെ. ആ വഴിയാണ് നാം പിന്തുടരുന്നതെങ്കില്, അതാണു നാം തിരയുന്നതെങ്കില്‍ നാം ദൈവമക്കളാണ്. ക്രിസ്തുവിലൂടെ അവ ങ്കലേക്കു വരികയും കര്‍ത്താവായ യേശുവിന്റെ പുണ്യത്തില്‍ വിശ്വസിക്കുകയും, ഈ മനോഗതിയില് നിലനില്ക്കുകയും ചെയ്യുന്ന ഏവരേയും തനിക്കുള്ളവരായി അവന് സ്വീകരിക്കുന്നു. (Reprints Reference 3203:6) R3203

