മേയ് 22-ലെ ദൈനംദിന ധ്യാനം
ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത് 2 Timothy 1:7
കര്‍ത്താവു തന്റെ ജനത്തിനു നല്‍കിയിരിക്കുന്ന ആത്മാവ് ഭീരുത്വത്തിന്റെ ആത്മാവല്ല, മറിച്ച് സ്നേഹപ്രചോദിതമായ ശക്തിയുടെയും വീര്യത്തിന്റെയും തീക്ഷ്ണതയുടെയും ആത്മാവാണ് - ഭയഭക്തിപൂര്വ്വമായ ദൈവസ്നേഹം, ദൈവത്തെ പ്രസാദിപ്പിക്കാനും സേവിക്കാനുമുള്ള വാഞ്ഛ, സത്യത്തോടുള്ള സ്നേഹബഹുമാനങ്ങള്, ദൈവജനത്തോടുള്ള സ്നേഹാദരം, വിശുദ്ധിയെ സംബന്ധിച്ച വിഷയങ്ങളില്‍ അവരെ കെട്ടുപണി ചെയ്യാനുള്ള ആഗ്രഹം, അവസരം കിട്ടുംപോലെ എല്ലാവര്ക്കും നന്മചെയ്യുക എന്നിങ്ങനെയുള്ള ''സുബോധ ത്തിന്റെ'' ആത്മാവാണത്. ഏതു വിഷയം സംബന്ധിച്ചും ദൈവവചനം മുഖേന ബലവത്തും സുസജ്ജവുമായ മനസ്സാണ് ദൈവാത്മാവിന്റെ ലക്ഷണം. ആ മനസ്സ് മനുഷ്യഭയം അശേഷം ഇല്ലാതിരിക്കെത്തന്നെ, സമര്‍പ്പിതമായ ഹൃദയത്തില്‍ ജ്വലിച്ചു നില്ക്കുന്ന സ്നേഹത്തിന്റെ ശക്തി പ്രാവര്‍ത്തികമാക്കുന്നതില്‍ സമയത്തെയും കാലത്തെയും പ്രവര്‍ത്തന സമ്പ്രദായത്തെയും സംബന്ധിച്ചു തികഞ്ഞ ഔചിത്യബോധത്തോടു കൂടിയതുമാണ് (Reprints Reference 2166:1) R2166

