ജൂൺ 27-ലെ ദൈനംദിന ധ്യാനം
ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവന് നമ്മെ മുദ്രയിട്ടും ആത്മാവെന്ന അച്ചാരം നമ്മുടെഹൃദയങ്ങളില്തന്നുമിരിക്കുന്നു 2 Corinthians 1:21, 22
ക്രിസ്തുവിന്റെ ആത്മാവ് ഉായിരിക്കുക എന്നതാണ് യഥാര്‍ത്ഥ ശിഷ്യത്വ ത്തിന്റെ മുദ്ര അഥവാ ലക്ഷണം. ഈ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം പ്രകടമാകുന്നതു മൂന്നു വിധത്തിലാണ്:(1) ദൈവത്തോടുള്ള പരമമായ സ്നേഹവും എന്തുവില കൊടുക്കേിവന്നാലും അവന്റെ നാമത്തോടുള്ള വിശ്വസ്തത മുറുകെപ്പിടിക്കുന്നതിലുള്ള സന്തോഷവും; (2) സഹോദരങ്ങളോടുള്ള നിസ്സ്വാര്ത്ഥവും, ശ്രേഷ്ഠവും നിഷ്ക്കളങ്കവുമായ സ്നേഹം; അവരുടെ ക്ഷേമത്തിലുള്ള വാഞ്ഛ നിമിത്തം അവര്‍ക്കു നന്മ ചെയ്യുന്നതിലുള്ള നിരന്തരശ്രദ്ധ; (3) അവസരം കിട്ടുന്ന തിനനുസരിച്ച് സത്പ്രവൃത്തികള്ക്കു പ്രേരകമാകുമാറ് ലോകത്തോടുള്ള സ്നേഹവും സഹതാപവും അതോടൊപ്പം എപ്പോഴും എല്ലാവരോടും സമാധാന മായിരിപ്പാനുള്ള ആഗ്രഹവും ശ്രമവും. (Reprints Reference 2032:3) R2032

