ജൂൺ 22-ലെ ദൈനംദിന ധ്യാനം
ഗൃഹവിചാരകന്മാരില് അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ....ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ. 1 Corinthians 4:2
"റാത്തല്" എല്ലാവര്ക്കും ഒന്നുതന്നെ എന്നത് ദൈവജനങ്ങള്ക്കെല്ലാം തുല്യമായിരിക്കുന്ന ദിവ്യകാരുണ്യത്തെ കാണിക്കാന്‍ വളരെ യോജിച്ചിരിക്കുന്നു. ആ "റാത്തല്" നീതീകരണമാണ്. ഇതരസിദ്ധികള്ക്കു നമ്മുടെ സ്വാഭാവികമായ അവസരങ്ങള്‍ക്കനുസരിച്ച് അളവില്‍ വ്യത്യാസമു്. അവ സാമാന്യമായി പിതാവായ ദൈവത്തില്‍ നിന്നാണു താനും. ഇതിന് ഉദാഹരണമാണ് വചനവും ആത്മാവും. നമ്മുടെ നീതീകരണമാകട്ടെ ദൈവത്തിന്റെ ആലോചനപ്രകാരമുള്ളതെങ്കിലും യേശുവില്‍ നിന്നുള്ള ദാനമാണ്. കാരണം അവന് തന്റെ വിലയേറിയ രക്തം അതിനുവേി കൊടുത്തു. ആ ഒരു "റാത്തല്" എല്ലാവരെയും പൊതുവായ ഒരു അടിസ്ഥാനത്തില്‍ നിറുത്തുന്നു. എല്ലാവരും അംഗീകരിക്കപ്പെട്ട ഭൃത്യന്മാരും പീഡാനുഭവങ്ങള്വഴി തീക്ഷ്ണത തെളിയിക്കാന്‍ അനുവദിക്കപ്പെട്ടവരും എന്നുവരുന്നു. എന്നാല്‍ "താലന്തുകള്‍" ഓരോരുത്തന്റെയും കഴിവിനനുസരിച്ചു വിതരണം ചെയ്യപ്പെടുന്നു എന്നതുകൊ്, നമ്മുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ ദൈവസേവയ്ക്കു നല്കപ്പെടുന്ന അവസരങ്ങളെയാണ് കാണിക്കുന്നത്. വിദ്യാ ഭ്യാസം, ധനശേഷി, സ്വാധീനം, ആരോഗ്യം, സമയം, നയവൈഭവം, ബുദ്ധിശക്തി മുതലായവയും ദൈവിക ശുശ്രൂഷയില്‍ അവ ഉപയോഗപ്പെടുത്തുവാനുള്ള അവസരങ്ങളും താലന്തുകളില് പെടുന്നു. (Reprints Reference 1972:6;3948:6;3869:3) R3869

