ജൂൺ 28-ലെ ദൈനംദിന ധ്യാനം
നിനക്കുതന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക Proverbs 3:7
ദൈവപൈതലിന് ആത്മവഞ്ചനയേക്കാള് ആപല്‍ക്കരമായി മറ്റൊന്നുമില്ല. അത് യഥാര്ത്ഥപുരോഗതിക്കും ഹൃദയനവീകരണത്തിനും മാര്‍ഗ്ഗതടസ്സം സൃഷ്ടി ക്കുന്നു. നാം മറ്റുള്ളവര്‍ക്ക്, വിശേഷിച്ച് ദൈവസേവയില് പ്രയോജനപ്പെടുന്നതിന് പ്രതിബന്ധമായിത്തീരുന്നു. എന്തെന്നാല്‍ "ദൈവം നിഗളികളോട് എതിര്‍ത്തു നില്ക്കുന്നു, താഴ്മയുള്ളവര്‍ക്കോ കൃപ നല്കുന്നു" എന്നാണ് തിരുവെഴുത്തു പറയുന്നത്. ജ്ഞാനം ഉപദേശിക്കുന്നത് ആത്മവിശ്വാസമല്ല, തന്നില്‍തന്നെ വിശ്വാസം അര്പ്പിക്കരുതെന്നാണ്. സ്വയത്തിന്റെ ദൗര്‍ബല്യങ്ങളും അപൂര്‍ണ്ണതകളും മനസ്സിലാക്കുന്നതിനനുസരണമായി ദൈവത്തെ സംബന്ധിച്ചു മതിപ്പും അവനിലുള്ള ആശ്രയവും ഏറുമെന്നതുകൊാണത്. ഇതു മറ്റെന്തിലുമുപരിയായി നമ്മുടെ പതിതാവസ്ഥയുടെ ദോഷങ്ങളില്‍നിന്ന് അകന്നുനില്ക്കുന്നതിനു നമ്മെ ശക്തരാക്കും. (Reprints Reference 2060:6) R2060

