ജൂൺ 1-ലെ ദൈനംദിന ധ്യാനം
എന്റെ കല്പനകള് ലഭിച്ചു പ്രമാണിക്കുന്നവന് എന്നെ സ്നേഹിക്കുന്നവന് ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും John 14:21
ക്രിസ്തുവുമായുള്ള ഈ ഉറ്റസമ്പര്ക്കവും കൂട്ടായ്മയും വഴി നമുക്ക് ഏവര്‍ക്കും അവന്റെ ആത്മാവ് അധികമധികമായി പകര്ന്നുകിട്ടുമാറാകട്ടെ. അങ്ങനെ നാം "''ക്രിസ്തുവിനോടുകൂടെ ആയിരുന്നവര്‍" എന്നു ലോകം ഗ്രഹിക്ക ട്ടെ. നമ്മുടെ പ്രാര്‍ത്ഥന ഇതായിരിക്കയും ചെയ്യട്ടെ:-കര്‍ത്താവാം യേശുവേ, നീ എനിക്കുസജീവമായ,പ്രകാശപൂര്‍ണ്ണമായ ഒരു യാഥാര്ത്ഥ്യമായിത്തീരട്ടെ! ദൃശ്യമായ ഏതൊരുഭൗതികവസ്തുവിലുംവിശ്വാസത്തിന്റെസൂക്ഷ്മദൃഷ്ടിക്കുനീ ഒരു വാസ്തവമായിഭവിക്കട്ടെ.മധുരതരമായഏതൊരുഭൗമികബന്ധത്തെയും പിന്നിലാ ക്കുമാറു നീ എനിക്കു പ്രിയനും സമീപസ്ഥനുമാകട്ടെ (Reprints Reference 1789:5) R1789

