ജൂൺ 6-ലെ ദൈനംദിന ധ്യാനം
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്ത കളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്ന് കെണിപോലെ വരാതിരി പ്പാന്‍ സൂക്ഷിച്ചുകൊള്വിന് Luke 21:34
നമുക്കു നിര്‍വ്വഹിക്കാനുള്ള വേലയുടെ ഗൗരവം മനസ്സിലാക്കുമ്പോള്‍ എത്രമാത്രം സമചിത്തതയും ശ്രദ്ധയും സ്ഥിരോത്സാഹവും ആവശ്യമെന്നു വ്യക്തമാകും. നമ്മുടെ ജഡത്തില്‍ കോട്ടകെട്ടി കുടികൊള്ളുന്ന ഒരു മഹാശത്രുവിനെതിരെയുള്ള ആയുഷ്കാല പോരാട്ടമാണിത്. ബാഹ്യശക്തികള്‍ ബലവത്താണ്, സംശയമില്ല. എന്നാല്‍ നമ്മില്‍തന്നെയുള്ള ആഭ്യന്തരയുദ്ധമാണ് ഏറെ അപകടകരം. ലോകത്തിന്റെ ആത്മാവിനാല്‍ നാം ഏതെങ്കിലും അളവില്‍ മത്തരായിത്തീരാ നിടയായാല്, സ്വയപ്രീണനം, സുഖലോലുപത, ഉല്ലാസം ഇവയ്ക്ക് അടിമപ്പെട്ടാല്‍, ചെറിയതോതിലെങ്കിലും അസൂയ, സ്പര്‍ദ്ധ, ദുരഭിമാനം, മിഥ്യാപ്രശംസ, പൊങ്ങ ച്ചം, ശാഠ്യം, അഹംഭാവം, ക്രോധം, പിണക്കം മുതലായി പഴയ പ്രകൃതിയോടു ചങ്ങാത്തം പുലര്‍ത്തിയാല്‍ നാം നേരിടുന്ന ആപത്ത് എത്ര ഗുരുതരം! (Reprints Reference 1859:6) R1859

