ജൂൺ 7-ലെ ദൈനംദിന ധ്യാനം
എന്നാല്‍ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സര്‍വ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും 1 Peter 5:10
പൂര്‍ണ്ണമായ ആത്മനിയന്ത്രണം, തിന്മയെ ചെറുത്തു നില്‍ക്കാനുള്ള കഴിവ്, അടിയുറച്ചവിശ്വാസം, ക്ഷമ, ധര്മ്മിഷ്ഠത, ക്രിസ്തുവിലുള്ള ഭംഗമില്ലാത്ത സ്വസ്ഥ ത, അവന്റെ വാഗ്ദത്തവചനങ്ങളില് അടിസ്ഥാനപ്പെട്ട പ്രത്യാശ എന്നീ അഭികാമ്യമായ നേട്ടങ്ങള്‍ ക്രിസ്തുവിന്റെ നല്ല ഭടന്മാരെന്ന നിലയില്‍ ക്ലേശങ്ങള്‍ സഹിക്കു ന്നവര്‍ക്കു മാത്രമുള്ളതാണ്. ഗുരുവിന്റെ സേവനത്തില്‍ നാളുകള്‍ പിന്നിടുന്തോറും ഇതായിരുന്നു അപ്പൊസ്തൊലന്റെ അനുഭവം; നമ്മുടെ അവസ്ഥയും ഇതായിരിക്കട്ടെ. വിടവാങ്ങുന്ന ഓരോ ആും നാം പൂര്‍ണ്ണതയുടെ കൊടുമുടിയോട് ഉത്തരോത്തരം സമീപിക്കുന്നതിനു സാക്ഷ്യം വഹിക്കട്ടെ- (Reprints Reference 1860:4) R1860

