ജൂൺ 30-ലെ ദൈനംദിന ധ്യാനം
കൊയ്ത്തുകാലത്തു ഞാന്‍ കൊയ്യുന്നവരോട് ............ ഗോതമ്പ് എന്റെ കള പ്പുരയില് കൂട്ടിവെപ്പാന് കല്പിക്കും Matthew 13:30
കാലം ഏറെയില്ല; കൊയ്ത്തിന്വേല വലുത്; കൊയ്ത്താളുകള് ചുരുക്കം; നമ്മുടെ സമയം പ്രതിഷ്ഠിക്കപ്പെട്ടത്. ആര്‍ക്കും പ്രവര്‍ത്തിച്ചു കൂടാത്ത രാത്രി വരുന്നു എന്നറിഞ്ഞ് പകല്‍ എന്നു വിളിക്കപ്പെടുന്ന സമയം മുഴുവന്‍ പ്രയത്നി ക്കുക. നമ്മുടെ സമര്‍പ്പണം മരണപര്യന്തമാണ്. യഥാര്‍ത്ഥ "ഗോതമ്പു"മണികളെ കത്തെി അറപ്പുരയില്‍ ശേഖരിക്കാന്‍ കൊയ്ത്തിന്റെ വലിയ യജമാനന് നമ്മെ നിയോഗിച്ചിരിക്കയാണ്. ആ നിലയ്ക്ക് കഥയില്ലായ്മകള്ക്കും ഐഹികതയ്ക്കും സാമൂഹിക സുഖസൗകര്യങ്ങള്‍ക്കും ചെലവിടാന്‍ സമയമെവിടെ? ഈ വിഷയങ്ങ ളില്‍നിന്നു ശ്രദ്ധ പിന്വലിച്ചുകൊ് നമ്മെ ഭരമേല്പ്പിച്ചിരിക്കുന്ന വേലയില്‍ വ്യാപൃതരായി ലാക്കിലേക്കു ബദ്ധപ്പെടണം. അങ്ങനെയെങ്കില്‍ "നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസന്" എന്ന യജമാനന്റെ പക്കല്‍നിന്നുള്ള അംഗീകാരം ലഭിക്കും. (Reprints Reference 2675:2) R2675

